തിരുവനന്തപുരം: വിജയദശമി ദിനമായ ഒക്ടോബർ 2ന് കേരളകൗമുദിയും വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രം ട്രസ്റ്റും ചേർന്ന് നടത്തുന്ന വിദ്യാരംഭത്തിന്റെ രജിസ്ട്രേഷൻ അന്തിമഘട്ടത്തിലേക്ക്. പ്രമുഖ ആചാര്യർ കുരുന്നുകൾക്ക് ആദ്യക്ഷരം പകരും. വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രാങ്കണത്തിലാണ് വിദ്യാരംഭചടങ്ങ്. ഡോ. മാർത്താണ്ഡപിള്ള,അഡി. ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ,ശിവഗിരി മഠം സ്വാമി സുകൃതാനന്ദ,രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്​റ്റി​റ്റ്യൂഷൻസ് ചെയർമാൻ ഡോ. ബിജു രമേശ്, ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മി എന്നിവരാണ് ആദ്യക്ഷരം പകർന്നുനൽകുക. വിദ്യാരംഭത്തിനെത്തുന്നവർക്ക് സമ്മാനങ്ങൾക്ക് പുറമേ വിദ്യാരംഭം കുറിക്കുന്ന കുരുന്നുകളുടെ ഫോട്ടോ പാരാമൗണ്ട് സ്റ്റുഡിയോ സൗജന്യമായി നൽകും. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് രജിസ്ട്രേഷൻ. ഫോൺ: 04717117000, 04717116986, 9946108229.