
കുളത്തൂർ: ഒക്ടോബർ 11ന് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിവിധ എസ്.എൻ.ഡി.പി യൂണിയനുകളുടെ പരിധിയിലെ ശാഖ ഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്ത നേതൃത്വ സംഗമത്തിന്റെ വിജയത്തിനായി കുളത്തൂർ മേഖലയിലെ അഞ്ച് ശാഖകളുടെ മേഖലാ കൺവെൻഷൻ പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.
കുന്നത്തോട് ശാഖ സെക്രട്ടറി രമേശൻ തെക്കെയറ്റത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.കെ.എസ്.എസ് യൂണിയൻ സെക്രട്ടറി ആലുവിള അജിത്,കലിംഗൽ ശാഖാ സെക്രട്ടറി ടി.ഉദയകുമാർ, കോലത്തുകര ശാഖ പ്രസിഡന്റ് കോലത്തുകര മോഹനൻ,കിഴക്കുംകര ശാഖാ സെക്രട്ടറി ടി.അനിൽകുമാർ, കുളത്തൂർ വടക്കുംഭാഗം ശാഖാ പ്രസിഡന്റ് ജി.മധുസുധനൻ,സൈബർ സേന ജില്ലാ ചെയർമാൻ കുളത്തൂർ ജ്യോതി,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അരുൺ അശോക്,കിഴക്കുംകര ശാഖാ പ്രസിഡന്റ് എസ്. സത്യനേശൻ, കല്ലിംഗൽ ശാഖാ പ്രസിഡന്റ് ടി.ഉണ്ണി, കുന്നത്തോട് ശാഖാ പ്രസിഡന്റ് പി.പുഷ്കരൻ തുടങ്ങിയവർ സംസാരിച്ചു.
കോലത്തുകര ശാഖാ സെക്രട്ടറി പ്രമോദ് സ്വാഗതവും കുളത്തൂർ വടക്കുംഭാഗം ശാഖാ സെക്രട്ടറി കുളത്തൂർ ജ്യോതി നന്ദിയും പറഞ്ഞു, ഭാരവാഹി സംഗമത്തിൽ കുളത്തൂർ മേഖലയിൽ നിന്ന് 200പേരെ പങ്കെടുപ്പിക്കാൻ കൺവെൻഷനിൽ തീരുമാനിച്ചു.