pediatrics

തിരുവനന്തപുരം: പീഡിയാട്രിക് സർജൻമാരുടെ ദ്വിദിന കോൺഫറൻസ് സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക് സർജൻസ് കേരള ഘടകത്തിന്റെ 17ാമത് സംസ്ഥാന സമ്മേളനം പൂവാറിലാണ് നടന്നത്. എസ്.എ.ടി ആശുപത്രിയിലെ റിട്ട.പ്രൊഫസർ ഡോ.ആർ.ആർ.വർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി ഡോ.എസ്.രാജേന്ദ്രൻ, ഡോ.സാം വർക്കി, ഡോ.പി.ആർ.ബാബു, ഡോ.ബീന.എസ്.വി, ഡോ.എസ്.വേണുഗോപാൽ, ഡോ.വേണുഗോപാൽ,ഡോ.അക്ബർ ഷെരീഫ്,ഡോ.അരവിന്ദ്.സി.എസ്‌ എന്നിവർ സംസാരിച്ചു.