
ആറ്റിങ്ങൽ: ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷനും ഗ്രൗണ്ടൻസ് ആറ്റിങ്ങലും സംയുക്തമായി സംഘടിപ്പിച്ച ഒന്നാമത് തിരുവനന്തപുരം സീനിയർ സോഫ്റ്റ് ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ തുടക്കമായി. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.
കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ.പി.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസോസിയേഷൻ ചെയർമാൻ ഡോ.കെ.കെ.വേണു,സെക്രട്ടറി ഡോ.സുജിത്ത് പ്രഭാകർ,ഗ്രൗണ്ടൻസ് ക്ലബ്ബിന്റെ പ്രസിഡന്റ് ഷാജി.വി,അന്താരാഷ്ട്ര അമ്പയർ വിനോദ് കുമാർ,ഫിനാൻസ് കമ്മിറ്റി ചെയർമാൻ പ്രവീൺ,ട്രഷറർ അനീഷ് ഡി.എസ്, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഡോ.അജയകുമാർ ജി.ഐ എന്നിവർ സംസാരിച്ചു. വിജയികൾക്ക് അനിൽ എ ജോൺസൺ മെമ്മോറിയൽ ട്രോഫിയും 25,000 രൂപ പ്രൈസ് മണിയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും ട്രോഫിയുമാണ് നൽകുക.