
തിരുവനന്തപുരം: ടെറുമോ പെൻപോൾ എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.സായികുമാർ അധ്യക്ഷനായി.
സ്ഥാപനത്തിൽ നിന്ന് 36 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച വി.കെ.ശ്രീകുമാർ,കെ,പ്രതാപൻ എന്നിവരുടെ യാത്രഅയപ്പും ഇതോടൊപ്പം നടന്നു.
സി.ഐ.ടി.യു വിളപ്പിൽ ഏരിയ കമ്മിറ്റിയംഗം മുരളീധരൻ നായർ, പെൻപോൾ പെൻഷണേഷ്സ് അസോസിയേഷൻ സെക്രട്ടറി പട്ടം എ.ഗോപകുമാർ , വിജീഷ് വി.ജി, ജെ.എസ്.ഷാജുദീൻ, ജി.ആർ.അരുൺ നാഥ്. ടി.എൻ.ദീപേഷ്, എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുധീർ കല്ലാട്ട് ,ഉമേഷ് ബാബു,എസ് അരുൺ ശക്തി, ജി.എസ് .ഗണേഷ് എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ഭാരവാഹികളായി അഡ്വ.എൻ.സായികുമാർ (പ്രസിഡന്റ് ),ഷാജുദീൻ ജെഎസ്,ടി എൻ ദീപേഷ് (വൈസ് പ്രസിഡന്റ്മാർ), സുധീർ കല്ലാട്ട് (ജനറൽ സെക്രട്ടറി),എസ്.സന്തോഷ് കുമാർ (ഓർഗനൈസിംഗ് സെക്രട്ടറി),വിജീഷ് വി ജി (സെക്രട്ടറി), ഉമേഷ് ബാബു ബി.യു (ട്രഷറർ ),അരുൺ നാഥ് ജി ആർ,അരുൺ ശക്തി എസ്,അശോകുമാർ.എം,ഗണേഷ് ജി.എസ്,അജയചന്ദ്രൻ സി എ,ഗിരിലാൽ.വി,മിനിമോൾ.പി,വിഷ്ണു മോഹൻ,കൃഷ്ണകുമാർ പി എസ്,എസ് നിയാസ് എന്നിവരടങ്ങിയ 17അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.