
തിരുവനന്തപുരം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിംസ് മെഡിസിറ്റിയിൽ നടത്തിയ വിവിധ പരിപാടികളും ഹാർട്ട് ഫൗണ്ടേഷനിലെ ഡോക്ടർമാരെ ആദരിക്കലും തമിഴ്നാട് മന്ത്രി ടി.മനോ തങ്കരാജ് ഉദ്ഘാടനം ചെയ്തു. ഹൃദയ സംരക്ഷണ ബോധവത്കരണവും ഫ്ളാഷ് മോബും നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹനൻ ഉദ്ഘാടനം ചെയ്തു.
നിംസ് എം.ഡി എം.എസ് ഫൈസൽ ഖാൻ, നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, കൗൺസിലർ മഞ്ചത്തല സുരേഷ്, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു, അഡ്മിനിസ്ട്രേറ്റീവ് കോ-ഓർഡിനേറ്റർ ശിവകുമാർ രാജ്, മമ്മൂട്ടി- നിംസ് ഹാർട്ട് ടു ഹാർട്ട് പദ്ധതി കോ-ഓർഡിനേറ്റർ നസ്ലിം, ഡോ.അഷർ ഇന്നീസ് നായകം തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടത്തിയ ഹൃദ്രോഗ നിർണ്ണയ ക്യാമ്പും തുടർ ചികിത്സാ പദ്ധതികളും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്ലാം സർവ്വകലാശാല പ്രൊചാൻസലറുമായ എം.എസ്.ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. തമിഴ്നാട് മന്ത്രി ടി.മനോ തങ്കരാജ് വിശിഷ്ടാതിഥിയായി. നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.മധു ശ്രീധരൻ ഹൃദയദിന സന്ദേശം നൽകി.
നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ 18ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 18 ഗ്രാമ പഞ്ചായത്തുകളെ ഏറ്റെടുത്ത് നടത്തുന്ന എന്റെ ഹൃദയം എന്റെ ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം നടന്നു. എസ്.കെ.ജയകുമാർ, ഗ്രാമം പ്രവീൺ, കൂട്ടപ്പന മഹേഷ്, ചന്തു, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു, കാർഡിയോ തൊറാസിക് സർജൻ ഡോ.ആഷർ ഇന്നീസ് നായകം തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ:
1.നിംസ് മെഡിസിറ്റിയിൽ നടന്ന ഹൃദയദിന പരിപാടികളുടെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവ്വഹിക്കുന്നു. നിംസ് മെഡിസിറ്റി എം.ഡി എം.എസ്.ഫൈസൽ ഖാൻ, നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ മധു ശ്രീധരൻ തുടങ്ങിയവർ സമീപം
2. നിംസ് മെഡിസിറ്റിയിൽ നടന്ന ഹൃദയദിന പരിപാടികളുടെ ഭാഗമായി തമിഴ്നാട് മന്ത്റി ടി.മനോതങ്കരാജ് ഹാർട്ട് ഫൗണ്ടേഷൻ ഡോക്ടർമാരെ ആദരിക്കുന്നു