
തിരുവനന്തപുരം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടൻ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന ആദരം ഒക്ടോബർ 4ന് തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ലോഗോ ഇന്ന് ഉച്ചയ്ക്ക് 1ന് നിയമസഭ മീഡിയ ചേംബറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും.