പാലോട്: വിദ്യാരംഭ ചടങ്ങുകൾക്കായി ഗ്രാമീണ മേഖലയിലെ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 2ന് രാവിലെ 7 മുതൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമാകും. പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങുകൾ വെമ്പായം വാദ്ധ്യാർമഠം ലക്ഷ്മീ നാരായണൻ പോറ്റിയുടെ നേതൃത്വത്തിൽ നടക്കും.എസ്.എൻ.ഡി.പി യോഗം നന്ദിയോട് ശാഖയിലെ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങുകൾ ക്ഷേത്രമേൽശാന്തി ചേന്നമന പ്രശാന്തിന്റെ കാർമ്മികത്വത്തിൽ നടക്കും.നന്ദിയോട് വാഴപ്പാറ ശ്രീവനദുർഗ മഹാഗണപതി തമ്പുരാൻ ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങുകൾ ക്ഷേത്രതന്ത്രി നാരായണൻ രമേശൻ പോറ്റിയുടെ കാർമ്മികത്വത്തിൽ നടക്കും.ആലംപാറ ദേവീക്ഷേത്രത്തിൽ മേൽശാന്തി സുഭാഷ് ഭാർഗ്ഗവൻ പോറ്റിയുടെ നേതൃത്വത്തിൽ വിദ്യാരംഭം നടക്കും.ചെല്ലഞ്ചി ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി രാമൻ പോറ്റിയുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും.വലിയ താന്നിമൂട് ശ്രീ ആയിരവില്ലി മഹാദേവർ ക്ഷേത്രത്തിൽ വൈക്കം ത്യാഗരാജൻ പോറ്റിയുടേയും, ഡോ. എസ് പ്രതാപന്റെയും നേതൃത്വത്തിൽ വിദ്യാരംംഭ ചടങ്ങുകൾ നടക്കും.കൂട്ടത്തികരിക്കകം ശ്രീ ദുർഗാഭഗവതി ക്ഷേത്രത്തിൽ ഡോ.പി.എൻ.ഷൈജുവിന്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടക്കും. നന്ദിയോട് പച്ച തേവരുകോണം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി പേരില്ലം ഷിജുവിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും.ചൂണ്ടാമല ശ്രീ ആയിരവില്ലി ക്ഷേത്രം, പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രം, പെരിങ്ങമ്മല കൊല്ലരുകോണം മേലാംകോട് ദേവീക്ഷേത്രം, ചെല്ലഞ്ചി ഭഗവതി ക്ഷേത്രം, പുലിയൂർ ശിവക്ഷേത്രം, പേരയം നീലിമല ക്ഷേത്രം കൂടാതെ വിവിധ ശ്രീനാരായണ ഗുരു മന്ദിരം എന്നിവിടങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ നടക്കും.