തിരുവനന്തപുരം: സ്കൂളുകളിൽ കുട്ടികളുടെ കണക്കെടുപ്പ് ശാസ്ത്രീയമായി പരിഷ്കരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ആധാർ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ കണക്കെടുപ്പ്. സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിവസമാണിത് നടത്തുന്നത്. എല്ലാ കുട്ടികൾക്കും ആധാർ ഇല്ലെന്നത് പ്രശ്നമാണ്. തസ്തിക നിർണയം വിദ്യാർത്ഥികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ്. അതിനാൽ വിദ്യാർത്ഥികളുടെ പഠനവും അദ്ധ്യാപകരുടെ ജോലിയും സംരക്ഷിക്കുന്ന നയസമീപനമാണ് സർക്കാരിനുള്ളതെന്ന് വി.ജോയിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.