തിരുവനന്തപുരം: കൊച്ചി മെട്രോയുടെ നിർമ്മാണം നടക്കുന്നിടത്തെ റോഡുകളുടെ അറ്റകുറ്റപ്പണി, പരിപാലന ചുമതല കെ.എം.ആർ.എല്ലിനാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കാക്കനാട്- സിവിൽ ലൈൻ റോഡ് അടക്കം കെ.എം.ആർ.എല്ലിന് കൈമാറിയിട്ടുണ്ട്. അറ്റകുറ്രപ്പണി സമയബന്ധിതമായി നടത്താനും പരിപാലനം ഉറപ്പാക്കാനും കത്ത് നൽകി. സീപോർട്ട്- എയർപോർട്ട് റോഡിൽ ജല അതോറിട്ടിയുടെ പ്രവൃത്തികൾ പൂർത്തിയായാലുടൻ ടാർ ചെയ്യുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചിട്ടുണ്ടെന്നും ഉമാ തോമസിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.