തിരുവനന്തപുരം: മുഴുവൻ ഭൂമിയും ഏറ്റെടുത്തിട്ടേ ടെൻഡർ നടത്താവൂ എന്ന സർക്കാർ ഉത്തരവിൽ ഇളവ് നൽകി നിലമ്പൂർ ബൈപ്പാസിന്റെ ആദ്യഘട്ട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ആദ്യഘട്ടത്തിനായുള്ള ഭൂമിയേറ്റെടുക്കലിന് 75കോടി നൽകി. രണ്ടാം ഘട്ടത്തിന് ഭൂമിയെടുക്കാൻ 55കോടി അനുവദിക്കുന്നത് പരിഗണനയിലാണ്. രണ്ടു ഘട്ടമായാണ് ആറു കിലോമീറ്റർ ബൈപ്പാസ് നിർമ്മിക്കുന്നത്. 227.18 കോടിക്ക് പുതുക്കിയ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും ആര്യാടൻ ഷൗക്കത്തിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.