p

തിരുവനന്തപുരം: അടുത്ത വർഷം മുതൽ നെല്ല് സംഭരിച്ചാലുടൻ കർഷകർക്ക് പണം നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ നിയമസഭയിൽ പറഞ്ഞു. ഇതിന് കേരളാ ബാങ്കുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2.07ലക്ഷം കർഷകരിൽ നിന്ന് 5.8ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതിന് നൽകാനുണ്ടായിരുന്ന 1645 കോടിയിൽ 1574.57 കോടിയും അനുവദിച്ചു. 1.96ലക്ഷം കർഷകർക്കും പണം കിട്ടിയിട്ടുണ്ട്. 70.5കോടി മാത്രമാണ് കുടിശിക. പ്രോത്സാഹന ബോണസിനത്തിൽ അടക്കം വകയിരുത്തിയ തുക ഉപയോഗിച്ചാണ് പണം നൽകിയത്. 2024വരെയുള്ള കാലയളവിലെ 1206കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്.

മു​ക്കു​പ​ണ്ടം​ ​പ​ണ​യം​ ​വ​ച്ചാ​ൽ​ ​സ്വ​ത്തു​ക്ക​ൾ​ ​ക​ണ്ടു​കെ​ട്ടും

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ക്കു​പ​ണ്ടം​ ​പ​ണ​യം​ ​വ​ച്ച് ​ത​ട്ടി​പ്പ് ​ന​ട​ത്തു​ന്ന​വ​രു​ടെ​ ​സ്വ​ത്തു​ക്ക​ൾ​ ​ക​ണ്ടു​കെ​ട്ടി​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ​ ​ന​ഷ്ടം​ ​തി​രി​ച്ചു​പി​ടി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സി​ന് ​ജാ​മ്യ​മി​ല്ലാ​ ​കേ​സെ​ടു​ക്കാം.​ ​അ​ഞ്ചു​ ​വ​ർ​ഷ​ത്തി​നി​ടെ​ 861​കേ​സു​ക​ളാ​ണു​ണ്ടാ​യ​ത്.​ ​ഏ​ഴ് ​വ​ർ​ഷം​ ​വ​രെ​ ​ത​ട​വും​ ​പി​ഴ​യും​ ​കി​ട്ടാ​വു​ന്ന​ ​കേ​സാ​ണി​ത്.​ ​കേ​ര​ള​ ​മ​ണി​ലെ​ൻ​ഡേ​ഴ്സ് ​ആ​ക്ടി​ലെ​ 18​(​ബി​)​ ​വ​കു​പ്പ് ​ഭേ​ദ​ഗ​തി​ ​ചെ​യ്ത് ​ശി​ക്ഷ​ ​കൂ​ട്ടാ​ൻ​ ​ശ്ര​മി​ക്കു​മെ​ന്ന് ​കോ​വൂ​ർ​ ​കു​ഞ്ഞു​മോ​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.