ssnmmh

വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും ലയൺസ് ക്ലബ് ഇന്റർനാഷണലും വർക്കലയിലെ മറ്റ് സാംസ്കാരിക സംഘടനകളും സംയുക്തമായി ലോക ഹൃദയദിനം ആചരിച്ചു.വർക്കല ജനാർദ്ദനപുരം കിളിത്തട്ട് മുക്കിൽ നിന്നാരംഭിച്ച വാക്കത്തോൺ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ അഡ്വൈസറും ഹൃദയാരോഗ്യ വിദഗ്ദ്ധനുമായ ഡോ.പി.ചന്ദ്രമോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. ഡോക്ടർമാർ,നഴ്സുമാർ,ആരോഗ്യപ്രവർത്തകർ,യോഗ ക്ലബ് അംഗങ്ങൾ,ലയൺസ് ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പാപനാശം ബീച്ചിൽ നടന്ന സമാപനച്ചടങ്ങ് ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ.എസ്.കെ.നിഷാദ് ഹൃദയസംരക്ഷണത്തെ സംബന്ധിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസെടുത്തു. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ജി.രാജീവ്,ലയൺസ് ക്ലബ് ഭാരവാഹികളായ സൽഗുണൻ,ഹേമചന്ദ്രൻ,അനർട്ട് മുൻ ഡയറക്ടർ ഡോ.എം.ജയരാജു,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ഷാജി എന്നിവർ പങ്കെടുത്തു. സ്കൂൾ ഒഫ് നഴ്സിംഗ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.