
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള നിരാമയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പുനഃസ്ഥാപിച്ചതായി മന്ത്രി ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനായി 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഓട്ടിസം, സെറിബ്രൽ പാൾസി, ഭൗതിക വെല്ലുവിളി, മൾട്ടിപ്പിൾ വിസിബിലിറ്റി എന്നീ വിഭാഗങ്ങളാണ് ഗുണഭോക്താക്കൾ. ബി.പി.എൽ 250 രൂപയും എ.പി.എല്ലുകാർ 500 രൂപയുമാണ് പ്രീമിയം നൽകേണ്ടത്.