f

തിരുവനന്തപുരം:സംസ്ഥാനത്ത് കേര പദ്ധതിക്ക് ലോകബാങ്ക് നൽകിയ തുക പദ്ധതി ആവശ്യത്തിന് മാത്രമേ ചെലവഴിച്ചിട്ടുള്ളൂവെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയെ അറിയിച്ചു. ലോകബാങ്ക് വിഹിതമായി 139 കോടി രൂപയാണ് ലഭിച്ചത്. ഏകദേശം നാലുലക്ഷം കർഷകർക്ക് നേരിട്ടും പത്തുലക്ഷം കർഷകർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കുന്നതാണ് നിർദിഷ്ട പദ്ധതി. എല്ലാ നിർവഹണ യൂണിറ്റുകളുമായും പദ്ധതി സഹായ ഏജൻസികളുമായും ധാരണാപത്രങ്ങളും വിവിധ കൺസൾട്ടൻസികളുമായുള്ള കരാറുകളും ഒപ്പിട്ടിട്ടുണ്ട്.