തിരുവനന്തപുരം: ശിശുദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലയിലെ നഴ്സറി/അങ്കണവാടി മുതൽ എൽ.പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് കുട്ടികൾക്കായി കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും.'നിറപ്പൊലിമ-2025' ഒക്ടോബർ 8 മുതൽ 20 വരെ തൈക്കാടുള്ള വേദികളിൽ നടക്കുമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അറിയിച്ചു.

8,9,10,11,12,17,20 തീയതികളിലാണ് മത്സരങ്ങൾ.കവിത ചൊല്ലൽ,ചിത്രരചന,വിജ്ഞാനലേഖനം, ക്വിസ്,വായന,വയലിൻ,കീ ബോർഡ്,ശാസ്ത്രീയ സംഗീതം,ലളിതഗാനം,സംഘനൃത്തം,നാടോടി നൃത്തം (സിംഗിൾ) മൃദംഗം, മോഹിനിയാട്ടം, ഭരതനാട്യം, പ്രസംഗമത്സരം, മിമിക്രി, ഫിഗർഷോ, കണ്ടെഴുത്ത്, കേട്ടെഴുത്ത്, സമകാലിക നൃത്തം, കടലാസ്-ഓല-കളിപ്പാട്ട നിർമ്മാണം, ഏക കഥാപാത്രാവിഷ്കാരം, കേരള നടനം, ചെണ്ടവാദ്യം, മാദ്ധ്യമ റിപ്പോർട്ടിംഗ് ഇനങ്ങളിലാണ് മത്സരങ്ങൾ. 17ന് എൽ.പി., യു.പി പ്രസംഗമത്സരത്തിൽ നിന്നായിരിക്കും ശിശുദിന നേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഒക്ടോബർ 20ന് നഴ്സറി-അങ്കണവാടി കലോത്സവം നടക്കും.

കലോത്സവ നിബന്ധനകളും ലഘുലേഖയും സമിതി ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങാം. പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രത്തോടെ നേരിട്ടോ തപാൽ/ഇമെയിൽ/ഗൂഗിൾ ഫോം മുഖേന ഒക്ടോബർ 6ന് മുൻപായി അപേക്ഷിക്കണം.ഇമെയിൽ childrensday025@gmail.com.

തത്സമയ രജിസ്ട്രേഷനും ഉണ്ടായിരിക്കും.ഫോൺ: 9847464613, 9447501393, 9495161679.