
പാറശാല: പതിനഞ്ചുകാരിക്കൊപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാരോട് എറിച്ചല്ലൂർ മാറാടി വിജയവിലാസത്തിൽ സുരേഷ്കുമാറിന്റെ മകൻ വൈഷ്ണു (23)ആണ് മരിച്ചത്. യുവാവിനൊപ്പം വിഷം കഴിച്ച പെൺസുഹൃത്ത് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ പാറശാലയ്ക്ക് സമീപത്തെ ഒരു കുളത്തിന്റെ കരയിൽ ഇരുവരെയും വിഷം കഴിച്ച് അവശനിയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 28ന് വൈകിട്ട് 7ന് വൈഷ്‌ണു മരിച്ചു. മുതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. അമരവിളയിൽ പ്രവർത്തിക്കുന്ന കാർ അക്‌സസറീസ് സ്ഥാപനത്തിലെ ജീവനക്കാരനാണ വൈഷ്ണു. മാതാവ്:വത്സലകുമാരി. സഹോദരൻ: വിഷ്‌ണു.