
മലയിൻകീഴ് : പേയാട് ശ്രീഭജനമഠം റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.എസ് അനിൽ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് പുലിയൂർ,രക്ഷാധികാരി വി.ബാലകൃഷ്ണൻ നായർ,സെക്രട്ടറി ഹരികുമാർ എസ്, ട്രഷറർ ഉണ്ണികൃഷ്ണൻ എസ്,വാർഡ് മെമ്പർ കെ.എസ്. ഗീതാകുമാരി,എൻ.ഗോപാലകൃഷ്ണൻനായർ,ലതാസതീഷ്, ബി. മഹേഷ് കുമാർ,സ്മിതാ സുരേഷ്,ഹരികുമാർ കെ,മല്ലിക എസ്,എ.ഗോപാലകൃഷ്ണൻ, ചന്ദ്രശേഖരപിള്ള, ജി പ്രകാശ്, കെ.ബി. രാജീവ്, ലതാ സന്തോഷ്, മിനി ലത എന്നിവർ സംസാരിച്ചു.കുടുംബ ഡയറക്ടറിയുടെ പ്രകാശനം ഋഷിരാജ്സിംഗ് നിർവഹിച്ചു. രോഗികൾക്കുള്ള ധനസഹായ വിതരണത്തിന്റെ ലോഞ്ചിംഗും ലോഗോ പ്രകാശനവും ഗിരീഷ് പുലിയൂരും ഋഷിരാജ് സിംഗും ചേർന്ന് നിർവഹിച്ചു.വെള്ളി മെഡൽ നേടിയ സ്വര.വി.നായർ,കോച്ചായ ബിജു.കെ.നായർ,ബംഗളൂരിൽ നടന്ന ജിംനാറ്റിക്സ് മത്സരത്തിൽ നാലാം സ്ഥാനം ലഭിച്ച സജ്ജീവ്.എസ്.നായർ,എൽഎസ്.എസ് മെഡൽ ജേതാവ് ആദിദേവ് എന്നിവരെയും അനുമോദിച്ചു,