sndp

നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം ഒക്ടോബർ 10ന് നെയ്യാറ്റിൻകരയിൽ സംഘടിപ്പിക്കുന്ന നേതൃസംഗമത്തിന് മുന്നോടിയായി നെയ്യാറ്റിൻകര യൂണിയന്റെ നേതൃത്വത്തിൽ മേഖലാ സമ്മേളനം നടത്തി.

അമരവിള സുമംഗലി കല്യാണ മണ്ഡപത്തിൽ കൂടിയ സമ്മേളനം യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സൂരജ് കുമാർ കെ.വി അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. സുരേഷ് കുമാർ, കൗൺസിൽ അംഗം എസ്.എൽ.ബിനു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അരുവിപ്പുറം സുമേഷ്, സെക്രട്ടറി അനൂജ് മുള്ളറവിള,യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ രഞ്ജു മാധവ്,വിഷ്ണു,ആദർശ് വി.ദേവ്,അരുൺകുമാർ, ആഞ്ജനേയൻ,ജയശങ്കർ,ഷിബിൻ,രജനി,ആര്യ യൂണിയൻ കൗൺസിൽ അംഗം കെ.ഉദയകുമാർ,​ അമരവിള ശാഖ പ്രസിഡന്റ് രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

യൂണിയന്റെ കീഴിലുള്ള നെയ്യാറ്റിൻകര ടൗൺ,അലത്തറക്കൽ, വടകോട്, അമരവിള, മാരായമുട്ടം, പെരുമ്പഴുതൂർ, അമ്പലക്കുളങ്ങര, തൊഴുക്കൽ, ഇരുമ്പിൽ, അരുവിപ്പുറം തെക്ക് ,കുളത്താമ്മൽ തുടങ്ങിയ ശാഖകൾ ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.