
കല്ലറ:കല്ലറ പാങ്ങോട് വിപ്ലവത്തിന്റെ 86ാം വാർഷികത്തിന്റെ ഭാഗമായി വിപ്ലവ കേന്ദ്രമായ പാങ്ങോട് പഴയ പൊലീസ് സ്റ്റേഷനിൽ ഫ്രീഡം ഫൈറ്റേഴ്സിന്റെ നേതൃത്വത്തിൽ 86 ദീപങ്ങൾ തെളിച്ചു.ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഹംസ ലബ്ബയുടെ സാന്നിദ്ധ്യത്തിൽ പാങ്ങോട് സർക്കിൾ ഇൻസ്‌പെക്ടർ ജിനേഷ് ആദ്യ ദീപം കൊളുത്തി.പാങ്ങോട് ഗ്രാമ പഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാർ അൻവർ പഴവിള,വാർഡ് മെമ്പർ മുജീബ് പുലിപ്പാറ,ജയൻ ലൈസിയം,അൻസാരി പാങ്ങോട് എന്നിവർ സംസാരിച്ചു.