തിരുവനന്തപുരം : ഹ്യൂമൻറൈറ്റ്സ് ജസ്റ്റീസ് വിജിലൻസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി വാർഷിക സൗഹ്യദ സംഗമം സംഘടിപ്പിച്ചു.വെബ്‌സൈറ്റ് ഉദ്ഘാടനവും അംഗങ്ങൾക്കുള്ള തിരിച്ചറിയൽ രേഖ വിതരണവും നടന്നു.

നിയമ ബോധ സെമിനാർ മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ് നിർവഹിച്ചു.ലോഗോ പ്രകാശനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. വെബ്‌സൈറ്റ് ഉദ്ഘാടനം മുൻമന്ത്രി വി.എസ്.ശിവകുമാറും നിർവഹിച്ചു. അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണ മുൻമന്ത്രി സി.ദിവാകരൻ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാവുവിള അൻസർ, കെ.എസ്.ശിവരാജൻ, ആർ.എം. പരമേശ്വരൻ, ജോർജ് ജോൺ, തൊഴുക്കൽ സാബുലാൽ, സ്റ്റാൻലിജോൺ, ആറ്റിങ്ങൽ മസ്ജിദ് ചീഫ് ഇമാം കെ.പി. അഹമ്മദ് മൗലവി, എം.എസ്. അലോഷ്യസ്, തിരുവല്ലം ഉദയൻ, നെടുമങ്ങാട് ശ്രീകുമാർ, അഡ്വ. നൗഷാദ് കായ്പാടി, പോത്തൻകോട് റഷീദ്, മിതൃമ്മല സന്തോഷ്, ആൽബർട്ട് ജോൺ, നന്ദകിഷോർ പോറ്റി എന്നിവർ സംസാരിച്ചു.