
തിരുവനന്തപുരം: കുലശേഖരം ഗവ. യു.പി.സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. കൗൺസിലർ പത്മ അദ്ധ്യക്ഷത വഹിച്ചു. ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഷജീല, തിരുവനന്തപുരം സൗത്ത് എ.ഇ.ഒ രാജേഷ് ബാബു, പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർ ബിജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അജയകുമാർ, അസി. എൻജിനിയർ കെ.രാജേഷ്,സ്‌കൂൾ ലീഡർ അർഷ, എസ്.ആർ.ജി കൺവീനർ വി.ആർ.ചിത്ര എന്നിവർ സംസാരിച്ചു.