നാഗർകോവിൽ: കന്യാകുമാരി ഭഗവതി ക്ഷേത്രത്തിലെ വേട്ട എഴുന്നള്ളത്ത് ദിവസമായ ഒക്ടോബർ 2ന് കന്യാകുമാരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചയ്ക്ക് 12 മുതൽ നാഗർകോവിൽ ഭാഗത്തുനിന്ന് കന്യാകുമാരിയിലേക്ക് വരുന്ന വാഹനങ്ങൾ മഹാദാനപുരത്തുനിന്ന് നാലുവരി പാതയിലൂടെ കന്യാകുമാരിയിലേക്ക് തിരിച്ചുവിടും. കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരം നാഗർകോവിൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും നാലുവരിപ്പാതയിലൂടെ മാത്രമേ കടത്തിവിടൂ. രാത്രി 8 വരെ നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.