തിരുവനന്തപുരം: മണക്കാട് തോട്ടം ശ്രീ ഇരുംകുളങ്ങര ദുർഗാ ഭഗവതി ക്ഷേത്രത്തിലെ പൂജവയ്പ് മഹോത്സവത്തോടനുബന്ധിച്ച് വിജയദശമി ദിവസമായ നാളെ രാവിലെ 8.30 മുതൽ വിദ്യാരംഭം നടക്കും. പ്രൊഫ.ചന്ദ്രശേഖരൻ നായർ നേതൃത്വം നൽകും.വൈകിട്ട് 4ന് തോട്ടം മണക്കാട് കാർത്തിക കമ്മ്യൂണിറ്രി ഹാളിൽ ചേരുന്ന പൊതുസമ്മേളനത്തിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകളും മെരിറ്റ് സർട്ടിഫിക്കറ്റും വിതരണം ചെയ്യും. ബിരുദാനന്തര വിജയം നേടിയവരെ അനുമോദിക്കും.ചെമ്പഴന്തി എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.രാഖി.എ.എസ് ഉദ്ഘാടനം ചെയ്യും.ഭരണസമിതി കൺവീനർ ഇൻ ചാർജ് കെ.സുരേഷ്കുമാർ അദ്ധ്യക്ഷത വഹിക്കും.പൂന്തുറ എസ്.എച്ച്.ഒ സജീവ്.ആർ,വാർഡ് കൗൺസിലർ വിജയകുമാരി, ഭരണസമിതിയിലെ മുതിർന്ന അംഗം കെ.വിജയകുമാർ,എം.ജയകുമാർ,ബി.സി.അനിൽകുമാർ എന്നിവർ പങ്കെടുക്കും.