
ആര്യനാട്:സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കും നിരാലംബർക്കും സ്നേഹത്തണൽ തീർക്കാൻ കരുതലിന്റ സഹായഹസ്തവുമായി രൂപീകരിച്ച മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ രൂപീകരണ പ്രഖ്യാപനവും കുടുംബ സംഗമവും മുൻ ജില്ല വിദ്യാഭ്യാസ ഓഫീസർ രാജ് കുമാർ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് രൂപീകരണത്തിന്റെ പ്രഖ്യാപനം മീനാങ്കൽ കുമാറും നടത്തി. മുൻ വിതുര പഞ്ചായത്ത് പ്രസിഡന്റ് എൻ.വിദ്യാസാഗർ,എൻ.പങ്കജാക്ഷൻ,മുൻ കുറ്റിച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണപിള്ള,എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,അഡ്വ.ഉബൈസ് ഖാൻ,എ.എം.ഷാജി,കൊടുങ്ങാനൂർ വിജയൻ,ഊക്കോട് കൃഷ്ണൻ കുട്ടി,ബാലരാമപുരം സലീം,കെ.കെ.രതീഷ്,കോട്ടയ്ക്കകം പ്രവീൺ,മേമല വിജയൻ,സംഘാടക സമിതി ഭാരവാഹികളായ ടി.ജി.പ്രതാപ്, വി.ചന്ദ്രബാബു,എസ്.സജികുമാർ,പി.അശോക് കുമാർ,മീനാങ്കൽ സന്തോഷ്,കൺവീനർമാരായ ഡോ.അഭിനന്ദ്, എസ്.ഭുവനേന്ദ്രൻ,കല്ലാർ അജിൽ, കെ.റിജാസ്,നസീം ബി. പറണ്ടോട്,ഷിബി മാത്യു,അമല.എം എന്നിവർ പങ്കെടുത്തു.നിർദ്ധഓന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകൽ, ആരോഗ്യ മേഖലയിൽ സേവന പ്രവർത്തനങ്ങൾ,ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് മീനാങ്കൽ കുമാർ അറിയിച്ചു.