
കരൂർ: കരൂർ ദുരന്തത്തിന് പിന്നാലെ രാഹുൽ ഗാന്ധി വിജയ്‌യെ വിളിച്ചതിൽ രാഷ്ട്രീയമില്ലെന്നും വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് വിളിച്ചതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് സംഘത്തിനൊപ്പം കരൂരിലെത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെ കോൺഗ്രസ് സംഘം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും കണ്ടു. കരൂർ ആൾക്കൂട്ട ദുരന്തത്തിൽ കോൺഗ്രസ് രാഷ്ട്രീയപോരിനില്ലെന്നും അതിനുള്ള സമയമല്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.