കൽപ്പറ്റ: മുള്ളൻകൊല്ലിയിലെ വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസ് നല്ലേടത്തിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇന്നലെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനക്കിടെയാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. ജില്ലയിലെ നേതാക്കളാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും മൂന്നുപേർക്ക് ഇതിൽ പങ്കുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ ചതിച്ചുവെന്നാണ് കത്തിൽ പറയുന്നത്.