കൽപ്പറ്റ: വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നേരെ പീഡന ശ്രമമെന്ന് പരാതി. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വച്ച് കഴിഞ്ഞ ആഴ്ച രാത്രി ഡ്യൂട്ടിക്കിടെ സെക്ഷൻ ഫോററ്റ് ഓഫീസർ രതീഷ് കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇയാളെ കൽപ്പറ്റ റേഞ്ച്ഓഫീസിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.രതീഷിനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചുവെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ രാമൻ അറിയിച്ചു.