dd

പുൽപ്പള്ളി: കോൺഗ്രസ് നേതാവും മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് അംഗവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്തതിന് പിന്നാലെ, രാഷ്ട്രീയ വിവാദങ്ങളും ശക്തമായി. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ജോസ് നെല്ലേടം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണിത്.

പെരിക്കല്ലൂരിലെ വാർഡ് കോൺഗ്രസ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണങ്ങളെ തുടർന്ന് ജോസ് നെല്ലേടമുൾപ്പെടെയുള്ള ചില നേതാക്കൾക്കെതിരെ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിൽ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് സൂചന.പുറത്തു വന്ന ദൃശ്യങ്ങളിൽ, തന്റെ നിരപരാധിത്വം ജോസ് നെല്ലേടം വ്യക്തമാക്കുന്നുണ്ട്. പെരിക്കല്ലൂരിൽ മദ്യവും തോട്ടയും പിടിച്ച സംഭവത്തിൽ തെറ്റായ വിവരം ലഭിച്ചു. ഇത് മുൻകാലങ്ങളിൽ ചെയ്തതു പോലെ പൊലീസിനെ അറിയിക്കുകയാണ് ചെയ്തതെന്നാണ് ജോസ് വ്യക്തമാക്കിയത്. ഒരാളിൽ നിന്നും അനർഹമായി ഒന്നും കൈപ്പറ്റിയിട്ടില്ലെന്നും മക്കളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് ജോസ് നെല്ലേടത്തിനെ വീടിന് സമീപത്തെ കുളത്തിനടുത്ത് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജോസ് നെല്ലേടത്തിന്റെ മരണം വയനാട് കോൺഗ്രസിൽ സമീപകാലത്തുണ്ടായ ദുരൂഹ

മരണങ്ങളുടെ തുടർച്ചയാണെന്നാണ് സി.പി.എമ്മും സി.പി.ഐയും ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ അഞ്ചിലേറെ കോൺഗ്രസ് പ്രവർത്തകരാണ് വിവിധ കാരണങ്ങളാൽ വയനാട്ടിൽ ജീവനൊടുക്കിയത്. വിഭാഗീയതയും സഹകരണ ബാങ്ക് തട്ടിപ്പുകളും മരണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് സി.പി.എം ഉയർത്തുന്ന ആരോപണം.

ജോ​സ് ​നെ​ല്ലേ​ട​ത്തി​ന്റെ​ ​ആ​ത്മ​ഹ​ത്യ​ ​കു​റി​പ്പ് ​

പു​റ​ത്തു​വി​ടാ​തെ​ ​പൊ​ലീ​സ്

പു​ൽ​പ്പ​ള​ളി​:​ ​ജോ​സ് ​നെ​ല്ലേ​ട​ത്തി​ന്റെ​ ​ആ​ത്മ​ഹ​ത്യ​ ​കു​റി​പ്പ് ​പു​റ​ത്തു​വി​ടാ​തെ​ ​പൊ​ലീ​സ്.​ ​വീ​ട്ടി​നു​ള്ളി​ൽ​ ​നി​ന്ന് ​പൊ​ലീ​സി​ന് ​ചി​ല​ ​കു​റി​പ്പു​ക​ൾ​ ​ല​ഭി​ച്ചി​രു​ന്നു.​ ​തെ​ളി​വു​ക​ളി​ല്ലാ​ത്ത​ ​കേ​സി​ൽ​ ​കോ​ൺ​ഗ്ര​സി​ലെ​ ​ഒ​രു​ ​പ്രാ​ദേ​ശി​ക​ ​നേ​താ​വ് ​ഉ​ൾ​പ്പെ​ടെ​യു​ള​ള​വ​ർ​ ​ത​ന്നെ​ ​കു​ടു​ക്കി​യ​തെ​ന്നാ​ണ് ​ക​ത്തി​ൽ​ ​പ​റ​യു​ന്ന​ത്.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള​ ​കു​പ്ര​ചാ​ര​ണ​ങ്ങ​ൾ​ ​താ​ങ്ങാ​വു​ന്ന​തി​ൽ​ ​അ​പ്പു​റ​മാ​ണെ​ന്ന് ​ക​ത്തി​ന്റെ​ ​ഉ​ള്ള​ട​ക്ക​ത്തിൽ
പ​റ​യു​ന്നു.