kurian
വയനാട് സുഗന്ധഗിരിയിൽ ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം നിർമാണത്തിന്റെ പുരോഗതി കേന്ദ്ര ന്യൂനപക്ഷ, മത്സ്യബന്ധന, മൃഗസംരക്ഷണം, ക്ഷീര വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ സന്ദർശിച്ച് വിലയിരുത്തുന്നു

കൽപ്പറ്റ: സുഗന്ധഗിരിയിൽ ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം നിർമാണത്തിന്റെ പുരോഗതി കേന്ദ്ര ന്യൂനപക്ഷ, മത്സ്യബന്ധന, മൃഗസംരക്ഷണം, ക്ഷീര വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ വിലയിരുത്താനെത്തി. ഈ മ്യൂസിയം ബ്രിട്ടീഷ് കോളണിയൽ അധികാരവിരുദ്ധ പോരാട്ടത്തിൽ ജീവൻ സമർപ്പിച്ച ആദിവാസി സ്വാതന്ത്ര്യസമര പോരാളി തലക്കൽ ചന്തുവിനെ ആദരിക്കുന്നതാണ്. കേന്ദ്ര സർക്കാർ ആദ്യപടിയായി 16.40 കോടി അനുവദിച്ചിട്ടുണ്ട്. കേരള സർക്കാർ സഹകരണത്തോടെ നിർമ്മിക്കുന്ന മ്യൂസിയം, ആദിവാസി പൈതൃക സംരക്ഷണത്തിലും ആദിവാസി സമൂഹങ്ങളുടെ ശാക്തീകരണത്തിലും മുൻതൂക്കം നൽകുന്നു. പ്രധാനമന്ത്രിയുടെ 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന മുദ്രാവാക്യത്തിന്റെ പ്രവർത്തന മാതൃകയായി നിൽക്കുന്നുവെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.