കൽപ്പറ്റ: കൈനാട്ടി പത്മപ്രഭാപൊതുഗ്രന്ഥാലയം 200ാം പുസ്തക ചർച്ചയോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂൾഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി രചന മത്സരങ്ങൾ നടത്തും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 2000, 1000, 500 രൂപ വീതം സമ്മാനം നല്കും. കഥ, കവിത, പുസ്തകാസ്വാദനക്കുറിപ്പ് മത്സരങ്ങളാണ് സംഘടിപ്പിക്കുക. ഒക്ടോബർ രണ്ടിന് നാലുമണിയ്ക്ക് മുമ്പ് കിട്ടത്തക്ക വിധം രചനകൾ സെക്രട്ടറി, പത്മപ്രഭാ പൊതുഗ്രന്ഥാലയം, കൈനാട്ടി, കൽപ്പറ്റ നോർത്ത്. പി.ഒ, കൽപ്പറ്റ 673122 എന്ന വിലാസത്തിൽ അയയ്ക്കണം. അനുകരണമോ പകർത്തിയെഴുത്തോ അനുവദിക്കില്ല. നേരത്തെ പ്രസിദ്ധീകരിച്ചതാവരുത്. നവ സാങ്കേതി വിദ്യഉപയോഗിച്ച് തയ്യാറാക്കിയ രചനകൾ പാടില്ല. ടൈപ്പു ചെയ്‌തോ എഴുതിയോ അയയ്ക്കാം. രചനകളോടൊപ്പം വിദ്യാർത്ഥി സ്വയം എഴുതിയാണെന്നുള്ള പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കണം. കവിത 30 വരിയിലും ചെറുകഥയും ആസ്വാദനക്കുറിപ്പും എ 4 സൈസ് പേപ്പറിൽ ഏഴു പുറത്തിൽ കവിയാത്തതുമായിരിക്കണം. ഫോൺ:9496341503, 9447219588.