chess
ഉപജില്ല തല സ്‌കൂൾ ചെസ്സ് ടൂർണമെന്റ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിന്റ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു

തരുവണ: സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സ് മത്സരങ്ങളുടെ ഭാഗമായി മാനന്തവാടി ഉപജില്ല തല സ്‌കൂൾ ചെസ്സ് ടൂർണമെന്റ് തരുവണ ജി.എച്ച്.എസ് സ്‌കൂളിൽ കരുക്കൾ നീക്കികൊണ്ട് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിന്റ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ഉപജില്ലയുടെ വിവിധ വിദ്യാലയങ്ങളിൽ നി ന്നുമായി നൂറിലധികം കുട്ടികൾ പങ്കെടുത്തു. സബ്ജൂനിയർ, ജൂനിയർ, സീനിയർവിഭാഗങ്ങളായിട്ടാണ് മത്സരം നടന്നത്. കേരള സ്റ്റേറ്റ് ചെസ്സ് ആർബിറ്റർ വി.ആർ സന്തോഷ് നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് എം.കെ. അഷ്റഫ് , ഹെഡ്മാസ്റ്റർ എം. മുസ്തഫ, മേഴ്സി ടീച്ചർ, കെ. പ്രീതി തുടങ്ങിയവർ പ്രസംഗിച്ചു.