ph

കായംകുളം: എമിഗ്രേഷൻ ഫണ്ട് പ്രവാസികളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന് പ്രവാസി ഫെഡറേഷൻ ആവശ്യപ്പെട്ടു.പ്രവാസികളുടെ കോടിക്കണക്കിന് രൂപയാണ് കേന്ദ്രസർക്കാരിന്റെ കയ്യിലുള്ളത്. ഇത് പ്രവാസികൾക്കും അവുടെ കുടുംബങ്ങൾക്കുമുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണം.പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന ഒപ്പു ശേഖരണത്തിന്റെ ഭാഗമായി കായംകുളത്ത് സംഘടിപ്പിച്ച പരിപാടി സംസ്ഥാന കമ്മിറ്റിയംഗം എ.കെ സജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.കെ.സുരേഷ് ബാബു,മണ്ഡലം ജോ.സെക്രട്ടറി പ്രകാശ്,വൈ.റഷീദ്, ഓച്ചിറചന്ദ്രൻ,ആർ.ആനന്ദൻ,സോമലത ,ഹരി, ആകാശ്,നൗഷാദ്,ഷാജി തുടങ്ങിയവർ സംസാരിച്ചു.