മാവേലിക്കര: മുസ്ലിം ലീഗിന്റെ വർഗീയ മുഖമാണ് കെ.എം ഷാജിയിലൂടെ പുറത്തു വരുന്നതെന്ന് ബി.ഡി.ജെ.എസ് മാവേലിക്കര മണ്ഡലം കൺവെൻഷൻ ആരോപിച്ചു. ആലപ്പുഴ സൗത്ത് ജില്ല പ്രസിഡന്റ്‌ സന്തോഷ്‌ ശാന്തി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വിനയ ചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറി സതീഷ് കായംകുളം, ശ്രീകാന്തു ഇടക്കുന്നം, സുരേഷ് ബാബു, പി.എസ് ബേബി, ഷാനുൽ.ടി, വിശ്വലാൽ പത്തിയൂർകാല, രാജൻ വഴുവാടി, അനിത മധു എന്നിവർ സംസാരിച്ചു. ഷാനുൽ.ടിയെ മണ്ഡലം പ്രസിഡന്റായി തിരഞ്ഞടത്തു.