photo

ചാരുംമൂട് : മലങ്കര ഓർഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ യും രജതജൂബിലി ആഘോഷിക്കുന്ന കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർഡോക്സ് പള്ളിയുടെയും ആഭിമുഖ്യത്തിൽ യൂത്ത് കോൺക്ലേവ് സംഘടിപ്പിച്ചു. കരിമുളയ്ക്കൽ പള്ളി ആഡിറ്റോറിയത്തിൽ പുതിയ ആകാശം പുതിയ ഭൂമി: ഭാവിയിലേക്ക് യുവതയുടെ കുതിപ്പ് എന്ന വിഷയത്തിൽ നടന്ന കോൺക്ലേവ് യുവജന സംഘടനാ നേതാക്കളായ ചിന്ത ജെറോം, അബിൻ വർക്കി,സന്ദീപ് വചസ്പതി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇവർ സംവാദത്തിൽ പങ്കെടുത്തു. ഇടവക വികാരി ഫാ.സാംകുട്ടമ്പേരൂർ ആമുഖ പ്രസംഗം നടത്തി. കോട്ടയം ബസേലിയോസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ.തോമസ് കുരുവിള മോഡറേറ്ററായി. ആഘോഷ കമ്മിറ്റി കൺവീനർ കെ.ബാബു, ഭദ്രാസനം യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.അജി ഗീവർഗ്ഗീസ്, ജനറൽ സെക്രട്ടറി സിബിൻ നല്ല വീട്ടിൽ, ഇടവക ട്രസ്റ്റി ബി.രാജു,സെക്രട്ടറി ജെ.റോയ് , ഭദ്രാസന യുവജനപ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി മോൻസി മോനച്ചൻ, രക്ഷാധികാരികളായ ഫാ. ജോയിസ് വി. ജോയി, അഡ്വ.കെ. സണ്ണിക്കുട്ടി, ട്രഷറർ എബിൻ ബേബി,ജോയിന്റ് സെക്രട്ടറിമാരായ സൈജു സാമുവേൽ ജോൺ, അബി എബ്രഹാം കോശി, ക്രിസ്റ്റി അന്ന തോമസ്, മേഖല സെക്രട്ടറി ആരോൺ ജോർജ് ജോൺ,യൂണിറ്റ് ട്രഷറർ ജോയൽ ജോൺസൺ, യൂണിറ്റ് വൈസ് പ്രസിഡന്റ് മോനി മോനച്ചൻ എന്നിവർ പങ്കെടുത്തു.