yr5y

ആലപ്പുഴ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വെടിവച്ച് കൊല്ലുമെന്ന് പരസ്യമായി ചാനൽ ചർച്ചയിൽ ഭീഷണിപ്പെടുത്തിയ ബി.ജെ.പി ഭാരവാഹിയെ അറസ്​റ്റ് ചെയ്ത് നടപടികൾ സ്വീകരിക്കാത്ത പിണറായി വിജയന്റെ സംഘപരിവാർ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച്‌ ആലപ്പുഴ നോർത്ത്‌ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പ്രകടനം ഉദ്ഘാടനം ചെയ്തു. ജി.സഞ്ജീവ് ഭട്ട്, കെ.എ.സാബു, അഡ്വ.മനോജ്കുമാർ, സുനിൽ ജോർജ്ജ്, ബഷീർ കോയാപറമ്പിൽ, ആർ.അംജിത്ത്കുമാർ, സീനത്ത് നാസ്സർ, ഷോളി സിദ്ധകുമാർ, ആർ.ബേബി, കെ.നൂറുദ്ദീൻ കോയ, സോളമൻ പഴമ്പാശ്ശേരി, റഹിം വെ​റ്റക്കാരൻ, കെ.എസ്.ഡൊമിനിക്ക്, ഷിജു താഹ, ജയശങ്കർ പ്രസാദ്, ബി.റഫീക്ക്, കെ.വേണുഗോപാൽ, സി.വി.ലാലസൻ, പി.ജെ.ബെർളി, എസ്.മകുന്ദൻ എന്നിവർ നേതൃത്വം നൽകി.