മാവേലിക്കര: പട്ടികജാതി വികസന വകുപ്പിന്റെ മാവേലിക്കര ഗവ.ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഇലക്ട്രോണിക്സ് മെക്കാനിക്, വുഡ് വർക്ക് ടെക്നിഷ്യൻ ട്രേഡുകളിൽ 2025 അഡ്മിഷന് ഒഴിവുള്ള എസ്.സി, എസ്.ടിവിഭാഗം സീറ്റു കളിലേക്ക് 17 വരെ നേരിട്ട് അപേക്ഷിക്കാം. എല്ലാവർക്കും സൗജന്യ പരിശീലനം, പുസ്തകങ്ങൾ, ഉച്ചഭക്ഷണം, പോഷകാഹാരം, യൂണിഫോം അലവൻസ്, പ്രതിമാസ സ്റ്റൈഫന്റ്, ലംപ്സം ഗ്രാന്റ് എന്നിവയും ലഭിക്കും. വിജയികൾക്ക് സർക്കാർ, അർദ്ധ സർക്കാർ, സ്വാകാര്യ സ്ഥാപനങ്ങളിൽ ജോലി സാധ്യതയുണ്ട്. പ്രതിമാസ സ്റ്റൈഫെന്റോട് അപ്രെന്റീസ് ട്രെയിനിംഗ് ലഭ്യമാണ്. 9497537888, 82819 44415.