s

അരൂർ : എഴുപുന്ന പഞ്ചായത്തിലെ കോങ്കേരി പാലത്തിലൂടെ യുള്ള കാൽനടയാത്ര ഒരു ദുരിതമായി മാറിയിരിക്കുന്നു.പാലത്തിൻറെ ഇരുവശത്തുള്ളഫുട്പാത്തുകൾ പുല്ലുകളും പാഴ്ചെടികളും വളർന്ന്തിങ്ങി നിൽക്കുന്നതുമൂലം കാൽനടയാത്രക്കാർ പ്രയാസപ്പെടുകയാണ്.ഓരോ നിമിഷവും നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ പാലത്തിൽ രണ്ടു വാഹനങ്ങൾ ഒന്നിച്ചു വന്നാൽ അപകടത്തിൽ പെടാതെ മാറി സഞ്ചരിക്കുന്നതിന് കാൽനടയാത്രക്കാർക്ക് കഴിയുന്നില്ല.കൂടാതെ കാട് പോലെ വളർന്നുനിൽക്കുന്ന ഫുട്പാത്തിൽ രാത്രി കാലങ്ങളിൽ വിഷപ്പാമ്പുകൾ സ്വര്യവിഹാരം നടത്തുകയാണ് സാമൂഹിക വിരുദ്ധരായ ആളുകൾ ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലം മൂക്ക് പൊത്തി യാത്രചെയ്യേണ്ട അവസ്ഥയാണുള്ളത്. ഇക്കാര്യത്തിന് പരിഹാര നടപടികൾ സ്വീകരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് എഴുപുന്ന കോങ്കേരി റസിഡൻസ് അസോസിയേഷൻ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയെങ്കിലും നാളിതുവരെ യാതൊരു പരിഹാര നടപടികളും ചെയ്തിട്ടില്ല.സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകൾ യാത്ര ചെയ്യുന്ന പാലമാണിത്. പാലത്തിന്റെ ഇരുവശവുമുള്ള കാട് വെട്ടിതെളിച്ച് നടപ്പാത കോൺക്രീറ്റ് ചെയ്ത് കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്ന് എഴുപുന്ന കോങ്കേരി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്.സഞ്ജയ്, സെക്രട്ടറി പി.എ.സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.