ആലപ്പുഴ: ഭരണഘടന തിരുത്തി രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിൽ പരാജയപ്പെട്ട ബി.ജെ.പിയുടെ പ്ലാൻ ബിയായിരുന്നു വോട്ടു കൊള്ളയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് പറഞ്ഞു. എ.ഐ.സി.സി ആഹ്വാനം ചെയ്ത സിഗ്‌നേച്ചർ ക്യാമ്പയിനിന്റെ ആലപ്പുഴ നോർത്ത് ബ്ലോക്കിലെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് കെ.എ.സാബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽസെക്രട്ടറി ജി.മനോജ്കുമാർ, എസ്.ഗോപകുമാർ, സോളമൻ പഴമ്പാശേരി, ഷാജി ജോസഫ്, കെ.എൻ.ഷറീഫ്, ബിജി ശങ്കർ, സി.വി. ലാലസൻ, എ.സി മാർട്ടിന്‍, ബി. റഫീക്ക്, പി. ജെ ബേർളി, കെ. വേണുഗോപാൽ, അമ്പിളി അരവിന്ദ്, കൊച്ചുത്രേസ്യാമ്മ ജോസഫ്, പി. അംബികേശൻ, എം.പി, സുബാബു. തുടങ്ങിയവർ പ്രസംഗിച്ചു.