മാവേലിക്കര- തഴക്കര ശ്രീസുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ശ്രീസുബ്രഹ്മണ്യ ക്ഷേത്രവാദ്യ കലാപീഠത്തിൽ ചെണ്ട അഭ്യസിച്ച 19കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു. ക്ഷേത്രത്തിലെ പാരായണമണ്ഡപത്തിൽ നടന്ന അരങ്ങേറ്റ
സമ്മേളനം ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സൂര്യജിത്, ആർ.എൽ.വി അഖിൽദാസ് എന്നിവരുടെ സോപാന സംഗീതത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഹൈന്ദവ സേവാ സമിതി പ്രസിഡന്റ് ഡി.ജയപ്രകാശ് അധ്യക്ഷനായി. സെക്രട്ടറി ആർ.മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.
തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, വൈസ് പ്രസിഡന്റ് അംബിക സത്യനശൻ, ട്രഷറര്‍ ടി.ആർ രാജേന്ദ്രൻ, പൗർണമി സംഘ പ്രസിഡന്റ് ശാരദ മുരളീധരൻ, കലാപീടം പ്രതിനിധി ജെ.പി അരുൺകുമാർ എന്നിവർ സംസാരിച്ചു.
ഗുരുനാഥൻ ആർ.എൽ.വി ശ്യാം ശശിധരനെ ചടങ്ങിൽ ആദരിച്ചു. ഗുരു വന്ദനത്തിൽ സോപാനം ശ്രീജു ശശിധരൻ, ആർ.എൽ.വി സുജിത്, ആർ.എൽ.വി വിജിൻ, ഓടക്കാലി ബിജു എന്നിവരെ ആദരിച്ചു. ഗുരു ആർ.എൽ.വി ശ്യാം ശശിധരൻ മറുപടി പറഞ്ഞു. വൈസ് പ്രസിഡന്റ് പി.എം സുഭാഷ് സ്വാഗതവും പ്രവർത്തക സമിതി അംഗം കെ.ജി മഹാദേവൻ നന്ദിയും പറഞ്ഞു. ജോ.സെക്രട്ടറി സി.എസ് പ്രശാന്ത്, പ്രവർത്തക സമിതി അംഗം സുരേഷ് നെടുംപുറത്ത്, കമ്മിറ്റി അംഗങ്ങളായ കെ.പ്രവീൺ കുമാർ, എസ്.അരുൺ കുമാർ. ടി.സി രാജു എന്നിവർ പങ്കെടുത്തു.