kh

ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക സമ്മേളനവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു. ക്ഷേത്ര യോഗം പ്രസിഡന്റ് ഷാജി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളന ഉദ്ഘാടനും മത്സര വിജയികൾക്കുള്ള സമ്മാനവും , സ്ക്കൂളുകൾക്കുള്ള എവറോളിംഗ് ട്രോഫികളും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീഭുവനേശ്വരി വാദ്യ ശ്രേഷ്ഠ പുരസ്ക്കാരത്തിന് അർഹനായ തകിൽ വിദ്വാൻ ടി.എസ് .പ്രസന്നനെ സീനിയർ സിവിൽ ജഡ്ജ് പ്രമോദ് മുരളി പുരസ്ക്കാരം നല്കി ആദരിച്ചു. ബോർഡുമെമ്പർമാരായ പി.ബി.രാജീവ്, ഉഷാകുമാരി എന്നിവർ സംസാരിച്ചു. ആഘോഷകമ്മറ്റി ചെയർമാൻ പി.ഡി.രാജിവ് സ്വാഗതവും കൺവീനർ.സി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.