
വള്ളികുന്നം: കോൺഗ്രസ് വള്ളികുന്നം പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ വാളാച്ചാൽ ജംഗ്ഷനിൽ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് കുമാർ ഉദ്ഘാടനം ചെയ്തു.വാളാച്ചാൽ വാർഡ് പ്രസിഡന്റ് രാമചന്ദ്രൻ പിള്ള പ്രശാന്തി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈർ വള്ളികുന്നം മുഖ്യ പ്രസംഗം നടത്തി. യൂസഫ് വട്ടക്കാട്, വിജയൻ പിള്ള കന്നിമേൽ, അബി തച്ചടിയിൽ, അസ്ലം കന്നിമേൽ, അസീം വാളാച്ചാൽ, സുരേഷ് കളക്കാട്ട് തുടങ്ങിയവർ സംസാരിച്ചു .പുഷ്പാർച്ചന, മധുര വിതരണം എന്നിവ നടന്നു.