saheer

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ വീട്ടമ്മയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാനൂർ തറയിൽ വീട്ടിൽ മുഹമ്മദ് സഹീർ (47) ആണ് പിടിയിലായത്. തൃക്കുന്നപ്പുഴ സി.ഐ ലാൽ. സി. ബേബിയുടെ നിർദ്ദേശാനുസരണം എസ്.ഐ ഹരികുമാർ, സീനിയർ സി.പി.ഒ മാരായ വിനയചന്ദ്രൻ, അനീഷ് , സി.പി.ഓ വിശാഖ്, ഹോം ഗാർഡ് ബാബു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഒട്ടനവധി കേസുകളിൽ പ്രതിയായ ഇയാളെ കോടതി റിമാൻഡ് ചെയ്തു.