അമ്പലപ്പുഴ: പുന്നപ്ര ഗവ: ജെ.ബി. സ്കൂളിൽ നിർമാണം പൂർത്തീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. സ്കൂൾ പത്രം പ്രകാശനവും ഇതോടൊപ്പം നടക്കുമെന്ന് പ്രഥമാദ്ധ്യാപിക കെ. മല്ലിക, ഗ്രാമപഞ്ചായത്തംഗവും സ്കൂൾ വികസന സമിതി ചെയർമാനുമായ എൻ.കെ.ബിജു മോൻ, അദ്ധ്യാപകരായ വൈ.സാജിത, രാജി.എൻ.കെ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് എച്ച്.സലാം എം.എൽ.എ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നിർവഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷത വഹിക്കും. അക്ഷ ദീപം ജെ.ബി.എസ് സ്കൂൾ പത്രം വിദ്യാർത്ഥിനി ഫഹ്മിദ പർവീണിന് കൈമാറി ആലപ്പുഴ എ.ഇ.ഒ ശോഭന.എം.കെ പ്രകാശനം ചെയ്യും.