ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വയോജന സൗഹൃദമാകുന്നതിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം എച്ച് .സലാം എം. എൽ .എ നിർവ്വഹിച്ചു. ഒ .പി ടിക്കറ്റ് എടുക്കാനും, പരിശോധനക്കും, ഫാർമസിയിൽ മരുന്നു വാങ്ങാനും വയോജനങ്ങൾക്ക് മുൻഗണന ലഭ്യമാക്കും. ഒപ്പം വിശ്രമിക്കാൻ സീനിയർ സിറ്റിസൺ ലോഞ്ച്, വായനാ മൂല, ശുചിമുറികളിൽ ഹാൻഡ് റെയിലുകൾ എന്നീ സൗകര്യങ്ങളാണ് ആദ്യ ഘട്ടത്തിൽ ഏർപ്പെടുത്തിയത്. അടുത്ത ഘട്ടത്തിൽ കൂടുതൽ സൈൻ ബോർഡുകൾ, ഹെൽപ്‌ഡെസ്‌ക് എന്നിവയും ഏർപ്പെടുത്തും. ആശുപത്രിയിലെ ഒ .പി കൗണ്ടറിന് സമീപം ചേർന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ .ബി .പദ്മകുമാർ അദ്ധ്യക്ഷനായി. ആർ. എം. ഒ ഡോ. പി. എൽ .ലക്ഷ്മി, ഫാർമസി സൂപ്രണ്ട് സി. എ .ബോബി, നേഴ്സിങ് സൂപ്രണ്ട് നളിനി പ്രസാദ്, ഡോ. പി .എസ് .ഷാജഹാൻ എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ .ഹരികുമാർ സ്വാഗതം പറഞ്ഞു.