അമ്പലപ്പുഴ: അമ്പലപ്പുഴയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളിലും ഗ്രന്ഥശാല - വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാരംഭ ദിനത്തോടനുബന്ധിച്ച് കുട്ടികളെ ആദ്യക്ഷരം കുറിപ്പിച്ചു. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ മലപ്പുറം തിരൂർ തുഞ്ചൻപറമ്പ്, പാലക്കാട് കുഞ്ചൻ നമ്പ്യാർ സ്മാരക കിള്ളിക്കുറിശിമംഗലം, നിരണം ഒളശസ്മാരകം, പല്ലന കുമാരനാശാൻ സ്മാരകം, തകഴി സ്മാരകം എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന മണ്ണിലാണ് കുട്ടികളെ ആദ്യക്ഷരം എഴുതിച്ചത്. അമ്പലപ്പുഴ കുഞ്ചൻനമ്പ്യാർ സ്മാരകത്തിൽ സ്മാരക സമിതി ചെയർമാൻ പ്രൊഫ. എൻ. ഗോപിനാഥപിള്ള, കെ.പി.കൃഷ്ണദാസ് എന്നിവർ കുട്ടികളെ ആദ്യക്ഷരം കുറിപ്പിച്ചു. സ്മാരക സമിതി സെക്രട്ടറി എസ് .പ്രദീപ്, എ .ഓമനക്കുട്ടൻ, പങ്കജാക്ഷൻ, കെ .രാജീവ് എന്നിവർ പങ്കെടുത്തു. അമ്പലപ്പുഴ പി.കെ .മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടന്ന വിദ്യാരംഭ ചടങ്ങിന് ഗ്രന്ഥശാല പ്രസിഡന്റ് കെ.പി.കൃഷ്ണദാസ്, സെക്രട്ടറി എൻ.എസ്. ഗോപാലകൃഷ്ണൻ , ഓമനക്കുട്ടൻ, ലൈബ്രറേറിയൻ സ്മിത എന്നിവർ പങ്കെടുത്തു.