gandhi-jayanthi

മാന്നാർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനത്തിൽ വിവിധ പരിപാടികളോടെ നാടെങ്ങും ഗാന്ധിജിയുടെ സ്മരണകളുയർത്തി ഗാന്ധി ജയന്തി ആചരിച്ചു. കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ദിനാഘോഷം കെ.പി.സി.സി അംഗം മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മകോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി സണ്ണി കോവിലകം മുഖ്യ പ്രഭാഷണം നടത്തി. ജോജി ചെറിയാൻ, റ്റി.കെ ഷാജഹാൻ, റ്റി.എസ് ഷഫീക്ക്, കെ.സി അശോകൻ, കെ.ആർ മോഹനൻ, അനിൽ മാന്തറ, സാബു ട്രാവൻകൂർ, ടി.കെ രമേശ്, ഹസീന സലാം, ശ്രീജിത്ത് വട്ടപ്പറമ്പിൽ, രാജേഷ് വെച്ചൂരേത്ത്, സജി മെഹ്ബൂബ്, വി.സി കൃഷ്ണൻകുട്ടി, കൃഷ്ണകുമാർ, ശന്തനു എസ്.കൃഷ്ണ എന്നിവർ സംസാരിച്ചു.

ബുധനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ദിനാചരണ ചടങ്ങുകളിൽ മണ്ഡലം പ്രസിഡന്റ് കെ.ആർ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി അശോകൻ, സുരേഷ് തെക്കേകാട്ടിൽ, ടി.കെ.രമേശ്, ജോൺഉളുന്തി, ബിജു ഡാനിയേൽ, ശ്രീജിത്ത് വട്ടപ്പറമ്പിൽ, ഷെറിൻടീച്ചർ, വർഗ്ഗീസ് ഡാനിയേൽ, വി.സി.കൃഷ്ണൻകുട്ടി, അരവിന്ദാക്ഷക്കുറുപ്പ്, മഹേശ്വരൻപിള്ള, ബെന്നഡി, ശശിധരൻ കണിയനേത്ത്, സജീവ്ഉളുന്തി, ജോയി പെരിങ്ങിലിപ്പുറം, രാജുനെടിയത്ത്, വിശ്വനാഥൻ എണ്ണയ്ക്കാട്, രാഘവൻ, സി.ബി.പ്രസന്നൻ, തങ്കമണിയമ്മ, രാധമ്മ എന്നിവർ പങ്കെടുത്തു.

മാന്നാർ വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ദിനാഘോഷം കെ.പി.സി.സി അംഗം മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ മാന്തറ അദ്ധ്യക്ഷത വഹിച്ചു.ടി.കെ.ഷാജഹാൻ, ടി.എസ്.ഷഫീക്ക്, സാബുട്രാവൻകൂർ, കൃഷ്ണകുമാർ, പ്രകാശ്മൂലയിൽ, സജിമെഹബൂബ്. തങ്കമ്മ ജി.നായർ, അസീസ്, ഹരിപാലമൂട്ടിൽ, തങ്കപ്പൻ, ഫൈസി മാന്നാർ, ദാനിയൽ രാജൻ, കൃഷ്ണൻകുട്ടി, അംബുജൻ, വേണുക്കുട്ടൻ എന്നിവർ സംസാരിച്ചു.

മാന്നാർ മഹാത്മാ റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാന്നാർ മഹാത്മാ ജലോത്സവ കമ്മിറ്റി ഓഫീസിൽ ഗാന്ധിജയന്തി ആഘോഷിച്ചു. സംസ്ഥാന പ്രസിഡൻ്റ് അഡ്വ.എൻ.ഷൈലാജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. തോമസ്വർഗ്ഗീസ്, പി.എൻ.ബാലകൃഷ്ണൻ, ജസ്സിമോഹൻ, ജെയിംസ് ചിറയിൽ, അമ്പോറ്റി, ബ്ലസ്സൻ, ജോർജ്കുട്ടി, ഗ്രേസിക്കുട്ടി, മേഴ്സി, ബൈജു, സണ്ണി മണലേൽ എന്നിവർ സംസാരിച്ചു.