vvv

ഹരിപ്പാട്: കേരളാ സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ കാർത്തികപ്പള്ളി താലൂക്ക് കൺവെൻഷൻ എസ്.എൻ.ഡി.പി യോഗം നങ്ങ്യാർകളങ്ങര യൂണിയൻ ഹാളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. യൂണിയൻ താലൂക്ക് പ്രസിഡന്റ് അമ്പിളികല അദ്ധ്യക്ഷയായി. യൂണിയൻ സംസ്ഥാന ട്രഷറർ ജെ.ജയലാൽ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി.ഉത്തമൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ് കുമാർ, യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ആർ.സ്മിത, താലൂക്ക് സെക്രട്ടറി പി.പ്രമോദ് എന്നിവർ സംസാരിച്ചു.