ആലപ്പുഴ: പത്ര ഫോട്ടോ ഗ്രാഫറുമായിരുന്നോ മോഹനൻ പരമേശ്വരന്റെ നിര്യാണത്തിൽ കേരള സർവ്വോദയ മണ്ഡലം ആലപ്പുഴ ജില്ലകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സർവോദയമണ്ഡലം ജില്ലാ പ്രസിഡന്റ് എം.ഇ.ഉത്തമകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ, സംസ്ഥാന സെക്രട്ടറി എച്ച്.സുധീർ, ജില്ലാ നിവേദക് എം.ഡി.സലിം, മിത്രമണ്ഡലം ജില്ലാ പ്രസിഡന്റ് പി.എ.കുഞ്ഞുമോൻ, മിത്രമണ്ഡലം എക്സി അംഗം ജോസഫ് മാരാരിക്കുളം തുടങ്ങിയവർ സംസാരിച്ചു.