ഹരിപ്പാട് : കണിച്ചനല്ലൂർ ഖാദി കേന്ദ്രത്തിന്റെയും പ്രിയദർശിനി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിന ആഘോഷം നടത്തി. ഖാദി സെന്റർ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം നടത്തിയ ഗാന്ധി സ്‌മൃതി യാത്രയിൽ കുട്ടികളും ഖാദി തൊഴിലാളികളും ജീവനക്കാരും, പ്രിയദർശിനി ഫൗണ്ടേഷൻ പ്രവർത്തകരും പങ്കെടുത്തു. മഹാത്മജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച സ്മൃതി സമ്മേളനം സരിത ഉദ്ഘാടനം ചെയ്തു. . പ്രിയദർശിനി ഫൗണ്ടേഷൻ പ്രവർത്തകർ മൈത്രി മുക്ക് മുതൽ ഖാദി കേന്ദ്രം വരെ റോഡിന്റെ ഇരുവശത്തെയും കാട് വെട്ടിത്തെളിച്ചു വൃത്തിയാക്കി .കെ ബി ഹരികുമാർ, ശാമുവൽ മത്തായി, ഭാസ്കരൻ ശ്രീപദം, സുദർശനൻ പിള്ള, സദാശിവൻ ചാണിപ്പാട്ട്, സുരേഷ് കുമാർ കൂട്ടുങ്കൽ, ഫിലിപ്പ് ഡേവിഡ്, സുനിൽ കുമാർ വാഴുവേലത്ത്, രഞ്ജിത് കോയിപ്പള്ളിൽ, വേണു കെ.നായർ, ഹരികുമാർ കൊട്ടാരം, അച്ചൻകുഞ്ഞ് പരിമണം, ഫിലിപ്പ് മത്തായി, ബെൻസി കരിപ്പുഴ, സിബി ആയിരപ്പറയിൽ, ചന്ദ്രൻ, ശിവൻ, ലിബു ആയിരപ്പറയിൽ, ശരത് കരിപ്പുഴ, ജയശ്രീ സജികുമാർ, ഹലീമാബീവി, ജയശ്രീ സദാശിവൻ, സംഗീത, ഇന്ദിര കരിപ്പുഴ, സുമ, രാജമ്മ കരിപ്പുഴ, ഖാദി കേന്ദ്രത്തിലെ തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി